16 November Friday

അക്ഷരലക്ഷം സാക്ഷരത : 1259 പേർ പരീക്ഷ എഴുതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
കൽപ്പറ്റ
സംസ്ഥാനത്തെ ബാക്കിയുള്ള നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിന് വേണ്ടി നടത്തിയ  അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ  1259 പേർ പരീക്ഷ എഴുതി. ഇതിൽ 235 പുരുഷൻമാരും 1024സ്ത്രീകളുമാണ്. ജില്ലയിലെ 65വാർഡുകളിലുള്ള സാക്ഷരതാ മിഷൻ തുടർവിദ്യാ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ 65  കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു. ജില്ലാതല പരീക്ഷാ ചോദ്യപേപ്പർ വിതരണോദ്ഘാടനം  കണിയാമ്പറ്റ പഞ്ചായത്തിലെ പഴഞ്ഞോറ്റിൽ ആദിവാസി കോളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുതിർന്ന പഠിതാവും 75കാരനുമായ കറുപ്പന് ചോദ്യപേപ്പർ നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായിൽ അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി എൻ ബാബു ,അസി. കോഓർഡിനേറ്റർ സ്വയാ നാസർ, ഒ ടി പ്രഭാകരൻ, ഒ ടി പത്മനാഭൻ, പി പ്രഭാവതി, കെ മിനിമോൾ, നീതു രാജ് എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വിവിധ ജനപ്രതിനിധികൾ ചോദ്യപേപ്പർ  നൽകി ഉദ്ഘാടനം നിർവഹിച്ചു.രാവിലെ 10 മുതൽ 12 വരെയായിരുന്നു പരീക്ഷ.സാക്ഷരതാ പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് നാലാം തരം തുല്യതാകോഴ്സിന് ചേരാം.

 

പ്രധാന വാർത്തകൾ
Top