12 December Wednesday

അക്ഷയ കേന്ദ്രങ്ങൾ സംരംഭക സൗഹൃദമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

 

   കൽപ്പറ്റ
അക്ഷയ കേന്ദ്രങ്ങൾ  ഡിജിറ്റൽ ബിസിനസ് കൺസൾട്ടൻസി  രംഗത്തേക്ക് കടക്കുന്നു.  എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ   ആരംഭിച്ച ബിസിനസ്സ് കൺസൾട്ടൻസി സർവീസ് കേരളത്തിൽ ഉടനീളം അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. 2018 ഏപ്രിലിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സാധ്യതാപഠനം വൻവിജയമായ പശ്ചാത്തലത്തിലാണ് സേവനങ്ങൾ സംസ്ഥാനവ്യാപകമായി അക്ഷയ മുഖാന്തിരം നൽകാൻ തയ്യാറാകുന്നത്. തിരുവനന്തപുരം, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ സംരംഭകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
     ബിസിനസ്സ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും, മിതമായ നിരക്കിൽ പരിചയസമ്പന്നരായ പ്രോഫഷണൽസിന്റെ സേവനം  അക്ഷയ കേന്ദ്രങ്ങളിലൂടെ നൽകുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ജിഎസ്ടി സേവനങ്ങൾ, കമ്പനി രൂപീകരണം, പാർട്ണർഷിപ്പ് രൂപീകരണം, ഇൻകം ടാക്സ് ഫയലിങ്‌, ഡിജറ്റൽ സിഗ്നേച്ചർ, ഐഎസ്ഒ സർട്ടിഫിക്കേഷൻ, ഇഫയലിങ്ങ് സർവീസ് തുടങ്ങി നൂറിൽ പരം ബിസിനസ് സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ദ്രുതഗതിയിൽ അക്ഷയയിൽ ലഭ്യമാകും. ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, കമ്പനി സെക്രട്ടറീസ്, ലോയേഴ്സ്, ഐടി വിദഗ്ദർ, ആർക്കിടെക്ട്സ്, തുടങ്ങി  പ്രൊഫെഷണൽസിന്റെ  സേവനങ്ങൾ ലഭ്യമാകും.
 സേവനം പൂർണമായും ഓൺലൈൻ ആയാണ് പ്രവർത്തിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ വിദഗ്ധ ഉപദേഷ്ടാക്കളുടെ നേരിട്ടുള്ള ഫോൺ കോൾ ഉപഭോക്താവിന് ലഭിക്കും. വിദഗ്ധരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയശേഷം ഉപഭോക്താവ് തന്നെയാണ് ഏതുതരത്തിലുള്ള സേവനം ആണ് വേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. തുടർന്ന് സേവനങ്ങൾ അക്ഷയ സെന്ററുകൾ മുഖാന്തിരം ഉപഭോക്താവിന് ലഭ്യമാക്കും
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top