20 July Friday

ഗ്രീന്‍ പ്രോട്ടോക്കോള്‍ മേളയുടെ താരം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017


പനമരം > പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന സ്കൂള്‍ കലോത്സവം എന്നതാണ് ഇക്കുറി മേളയുടെ പ്രധാന ആകര്‍ഷണം. മേളനഗരിയിലേക്ക് സ്വാഗതം ചെയ്യുന്ന കവാടം മുതല്‍ എല്ലായിടത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചിരിക്കുന്നത് കാണാം. ഒരിടത്തും പ്ളാസ്റ്റിക് ഉപയോഗിച്ച് ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല. പ്രചരണത്തിന് ഫ്ളക്സുകള്‍ ഉപയോഗിച്ചില്ലെന്നും പ്രത്യേകതയായി.
കമാനങ്ങളിലും കവാടങ്ങളിലുമാണ് സാധാരണ ഗതിയില്‍ ഫ്ളക്സുകളുടെ അതിപ്രസരമുണ്ടാകാറ്. എന്നാല്‍, ഇക്കുറി കവാടങ്ങള്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ്. തെങ്ങോലയും കുരുത്തോലയും പനയോലയുമെല്ലാമാണ് ഇക്കുറി കമാനങ്ങള്‍ക്ക് കമനീയത പകര്‍ന്നിരിക്കുന്നത്. പബ്ളിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കവാടങ്ങള്‍ ഒരുക്കിയത്.
 

പ്രധാന വാർത്തകൾ
Top