24 September Monday

അന്താരാഷ്ട്ര ചക്ക മഹോത്സവം 9ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018
ബത്തേരി 
അമ്പലവയലിൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര  ചക്ക മഹോത്സവം ഒമ്പത് മുതൽ 15 വരെ നടക്കുമെന്ന് ആർഎആർഎസ് അസോ.ഡയറക്ടർ പ്രൊഫ. പി രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചക്ക മഹോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര സിംപോസിയം, ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്രസംഗമം, ചക്ക സംസ്കരണത്തിൽ വനിതകൾക്കുള്ള സൗജന്യ പരിശീലനം, മാജിക്കിലൂടെയുള്ള ബോധവൽക്കരണം, ചക്കസദ്യ, ചക്കവരവ് തുടങ്ങിയവയും ഉണ്ടായിരിക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുക്കും. ചക്ക മഹോത്സവം 10ന് രാവിലെ 10.30ന്  കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനാവും. ഗോത്രസംഗമം കെ കൃഷ്ണൻകുട്ടി എംഎൽഎയും പ്രദർശനം സി കെ ശശീന്ദ്രൻ എംഎൽഎയും വനിതകൾക്കുള്ള ചക്ക സംസ്കരണ പരിശീലനം ഒ ആർ കേളു എംഎൽഎയും മാജിക്കിലൂടെയുള്ള ബോധവൽക്കരണം കെ വി വിജയദാസ് എംഎൽഎയും ആദ്യ വിൽപന ജി എസ് ജയലാൽ എംഎൽഎയും സിംപോസിയം എം വിൻസെന്റ് എംഎൽഎയും ഉദ്ഘാടനം ചെയ്യും.     
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top