17 October Wednesday

ജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

പനമരം > 38-ാമത് ജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടക്കും. കലോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. എംപി, എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിയാണ് പ്രവര്‍ത്തിക്കുക.
ഒ ആര്‍ കേളു എംഎല്‍എ(ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി (വര്‍ക്കിങ് ചെയര്‍മാന്‍), എ ദേവകി (വൈസ് ചെയര്‍മാന്‍). വിദ്യഭ്യാസ ഉപഡയറക്ടര്‍ ബാബുരാജ് (ജന.കണ്‍വീനര്‍). ഡിഇഒ പ്രഭാകരന്‍ (ട്രഷര്‍). വിവിധ സബ്മ്മിറ്റികളെയും തെരഞ്ഞെടുത്തു.
 സംഘാടക സമിതി രൂപീകരണ യോഗം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. പനമരം പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ലോഗോ ക്ഷണിച്ചു
പനമരം > ജില്ലാ സ്കൂള്‍ കലോത്സവത്തിനായി ലോഗോ ക്ഷണിക്കുന്നു. വിദ്യഭ്യാസത്തെയു കലയെയും സൂചിപ്പിക്കുന്ന ലോഗോ 20ന് വൈകിട്ട് മൂന്നിനകം പനമരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.
 

പ്രധാന വാർത്തകൾ
Top