26 September Wednesday
മണൽവാരൽ

നദീതട സംരക്ഷണ സമിതി ഇന്ന് യോഗം ചേരും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
മാനന്തവാടി
ജില്ലയിലെ പുഴകളിൽനിന്നും മണൽവാരുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ബുധനാഴ്ച്ച നദീതട സംരക്ഷണ സമിതി യോഗം ചേരും. കലക്ടർ ചെയർമാനായുള്ള സമിതി നേരത്തെ യോഗം ചേർന്ന് നിയന്ത്രണ വിധേയമായി മണൽവാരാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. പിന്നീട് വെള്ളപൊക്കം രൂക്ഷമായതിനാൽ തുടർനടപടികളും തീരുമാനങ്ങളും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. ശക്തമായ മഴയിൽ ജില്ലയിലെ പുഴകളിൽ മണൽ അടിഞ്ഞിട്ടുണ്ട്. കടവ് കമ്മിറ്റികൾ രൂപീകരിച്ച് മണൽ വാരുന്നത് സംബന്ധിച്ച് ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും.
നിർമാണ വസ്തുക്കളുടെ ക്ഷാമം ജില്ലയിലെ പ്രളയാനന്തര പുനരധിവാസത്തെ ബാധിച്ചതായി എഡിഎം എഡിഎം കെ അജീഷ് പറഞ്ഞു.  സർക്കാർ ആവശ്യങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നും നിർമാണ വസ്തുക്കൾ കൊണ്ടുവരുന്നതിന് ചെക്ക്പോസ്റ്റുകളിലുള്ള തടസ്സം നീക്കുന്നതിന് ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top