20 September Thursday

നടവയലിൽ സംഘർഷമുണ്ടാക്കി യുഡിഎഫ് മുതലെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
പനമരം
നടവയലിൽ ബോധപൂർവം സംഘർഷം സൃഷ്ടിച്ച് മുതലെടുത്ത് കോൺഗ്രസും ലീഗും. നടവയൽ സിഎം കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ തിളക്കമാർന്ന വിജയത്തിൽ വിറളിപൂണ്ട് നടത്തിയ അക്രമം ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചും തുടർന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ച സംഘം സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും പതാകകകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസും നൽകി. 
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ തിങ്കളാഴ്ച ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർഥികളെ കോൺഗ്രസ്‐ലീഗ് സംഘം ആക്രമിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. സിഎം കോളേജിൽ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വൻഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. നടവയൽ ടൗണിലേക്ക് പ്രകടനം നടത്തിയ വിദ്യാർഥികളെ മുൻകൂട്ടി ആസൂത്രണം ചെയ്ത് അക്രമിക്കുകയായിരുന്നു. 
പ്രദേശത്തെ കോൺഗ്രസ് നേതാവിന്റെ വീട് കേന്ദ്രീകരിച്ച് ആയുധങ്ങളടക്കം ശേഖരിച്ചായിരുന്നു അക്രമണം. എസ്എഫ്ഐ പ്രവർത്തകരുടെ വാഹനങ്ങടക്കം അടിച്ചുതകർത്തു. ഇതിനിടയിൽ വീട്ടിലെ ജനാലകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. സംഭവമറിഞ്ഞത്തെിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായി. മർദനമേറ്റ ഡിവൈഎഫ്ഐ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കി പൊലിസിലേൽപിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ പൊലിസ് സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ ഉണ്ടാക്കി. ചൊവ്വാഴ്ച  ഹർത്താലിന്റെ മറവിലും അഴിഞ്ഞാടി.
വിദ്യാർഥികളെ മർദിച്ച യുഡിഎഫുകാരെ അറസ്റ്റ് ചെയ്യണം 
പനമരം
നടവയൽ സിഎം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർഥികളെ മർദിക്കുകയും പ്രദേശത്താകെ അക്രമം അഴിച്ചുവിടുകയും ചെയ്ത യുഡിഎഫുകാർക്കെതിരെ പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പനമരം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. 
അക്രമികളെ അറസ്റ്റുചെയ്യുന്നതിന് പകരം യുവാക്കളെ കള്ളകേസിൽ കുടുക്കുകയാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ പി ഷിജുവടക്കമുള്ളവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ സിപിഐ എം പ്രതിഷേധിച്ചു. 
പനമരത്ത് പുതുതലമുറ യുഡിഎഫിൽ നിന്നും അകലുന്നതിന്റെ പരിഭ്രാന്തിയാണ് അക്രമത്തിന് യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. ഹർത്താർ പ്രഖ്യാപിച്ച് തികഞ്ഞ രാഷ്ട്രീയനാടകം കളിക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
Top