19 November Monday

പട്ടികജാതിക്കാർക്ക് പൊതുശ്മശാനം അനുവദിക്കണം: പികെഎസ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
മാനന്തവാടി
താലൂക്കിലെ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ പട്ടികജാതിക്കാർക്കായി പൊതുശ്മശാനം അനുവദിക്കണമെന്ന് പികെഎസ് മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. താലൂക്കിൽ രണ്ടായിരത്തോളം കുടുംബങ്ങൾ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്നുണ്ട്.  നാല് സെന്റ് മുതൽ 10 സെന്റ്വരെയുള്ള ഭൂമിയിൽ വീട് കെട്ടി താമസിക്കുന്നവരാണ്. കുടുംബാംഗങ്ങൾ മരിക്കുമ്പോൾ സംസ്കരിക്കാൻ സ്ഥലമില്ലാതെ വിഷമിക്കുകയാണ്.
കാലവർഷത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ഉടൻ പുനരധിവസിപ്പിക്കുക, പട്ടികജാതി കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ തടസ്സം നീക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
സമ്മേളനം സിപിഐ എം മാനന്തവാടി ഏരിയാ സെക്രട്ടി  കെ എം വർക്കി ഉദ്ഘാടനം ചെയ്തു. കെ വി രാജു അധ്യക്ഷനായി. ടി കെ അയ്യപ്പൻ റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് കെ സുഗതൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സി ചന്ദ്രൻ സംസാരിച്ചു. വി കെ ചന്ദ്രൻ സ്വാഗതവും ചിത്ര വിജയകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി കെ അയ്യപ്പൻ(പ്രസിഡന്റ്), വി കെ ചന്ദ്രൻ, ചിത്ര വിജയകുമാർ(വൈസ്  പ്രസിഡന്റുമാർ), കെ വി രാജു(സെക്രട്ടറി), മഞ്ജു മുത്തു, ഷീജ ബിജു,(ജോയിന്റ് സെക്രട്ടറിമാർ), എൻ കെ കൃഷ്ണൻ(ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top