17 November Saturday
4 ഏക്കർ തരിശുഭൂമി വയലാക്കി

അരമംഗലത്തിന് ഉത്സവമായി ഞാറുനടീൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

കുടുംബശ്രീ എൻആർഎൽഎം തിരുനെല്ലി സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായുള്ള ഞാറു നടീൽ ഒ ആർ കേളു എംഎൽഎ നിർവഹിക്കുന്നു

 തിരുനെല്ലി

കുടുംബശ്രീ എൻആർഎൽഎം തിരുനെല്ലി സ്പെഷ്യൽ പദ്ധതിയുടെ ഭാഗമായി  അരമംഗലത്ത് വയലിൽ ഞാറു നട്ടു. മൂന്നാം വാർഡ് സായന്തനം കുടുംബശ്രീയുടെ നേതൃത്വത്തിൽ 4 ഏക്കർ തരിശുഭൂമിയാണ് വയലാക്കി മാറ്റി ഞാറുനട്ടത്.
 മുഴുവൻ പ്രാക്തന ഗോത്രവർഗ കുടുംബങ്ങളേയും കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ കൊണ്ടുവരിക, സമ്പാദ്യശീലം വളർത്തുക, വരുമാനദായക പ്രവർത്തനങ്ങൾ ആരംഭിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 
പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് സ്കൂളുകൾ, യൂത്ത് ക്ലബ്ബുകൾ, സ്വയംതൊഴിൽ, സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ, സംഘകൃഷി പ്രോത്സാഹനം, കമ്യൂണിറ്റി കിച്ചൺ തുടങ്ങി വിവിധ മേഖലകളിൽ പരിപാടികൾ നടത്തുന്നുണ്ട്. ഞാറുനടീൽ ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ  നിർവഹിച്ചു. 
തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ സിഡിഎസ് ചെയർപേഴ്സൺ റുഖിയ സൈനുദീൻ, വാർഡ് മെമ്പർമാരായ ബിന്ദു, ഹരീന്ദ്രൻ, എ കെ ജയഭാരതി, തിരുനെല്ലി സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ സായികൃഷ്ണൻ, അസിസ്റ്റന്റ് കോർഡിനേറ്റർ വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top