19 September Wednesday

ഹോട്ടലിലെ അപ്രതീക്ഷിത അതിഥിയായി കേഴമാൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

നായകളുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാൻ ഹോട്ടലിൽ കയറിയ കേഴമാൻ

മേപ്പാടി
വനത്തിൽനിന്നും ഹോട്ടലിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറിയ “അതിഥി’യെ കണ്ട് ജീവനക്കാരും നാട്ടുകാരും ഒരുപോലെ അമ്പരന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ അവർക്ക് മുന്നിൽ യാതൊരു ഭാവപകർച്ചയുമില്ലാതെ അനുസരണയോടെ അതിഥി ഇരുന്നു. രണ്ട് വയസുള്ള ഗർഭിണിയായ ഒരു കേഴമാനാണ്(കാട്ടാട്) ശനിയാഴ്ച രാവിലെ മേപ്പാടിയിലെ പാരീസ് ഹോട്ടലിലെത്തിയത്.
സമീപത്തെ വനത്തിൽനിന്നും പുറത്തിറങ്ങിയ കേഴമാനിനെ നായകൾ അക്രമിക്കാൻ ശ്രമിച്ചതോടെയാണ് പുലർച്ച ആറരയോടെ പ്രാണരക്ഷാർഥം ഓടി മേപ്പാടി ടൗണിലെത്തിയത്. വിത്തുകാട് ഭാഗത്തുനിന്നും മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്ത് എത്തിയതോടെ നായകൾ അക്രമിക്കുകയായിരുന്നു. ഇതോടെ ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ ഓടി ടൗണിലെത്തി. മുന്നിൽകണ്ട ഹോട്ടലിലേക്ക് കയറി മേശക്കടിയിൽ കിടക്കുകയും ചെയ്തു. ഇടക്ക് എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും ടൈലിൽ കാൽ വഴുക്കിയതോടെ ആ ആശ്രമം ഉപേക്ഷിച്ചു. സംഭവമറിഞ്ഞ് നിരവധിപേർ ഹോട്ടലിൽ തടിച്ചുകൂടി.  വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ കേഴമാനിനെ പിടിച്ച് വലയിലാക്കുകയും വനത്തിലേക്ക്  വിട്ടയക്കുകയും ചെയ്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top