Top
18
Monday, December 2017
About UsE-Paper

അഴിമതിനിരോധന നിയമഭേദഗതി കോര്‍പറേറ്റ് സംരക്ഷണത്തിന്:

Monday Dec 4, 2017
കെ കെ രാഗേഷ്



കാട്ടിക്കുളം > അഴിമതിനിരോധന നിയമ ഭേദഗതിയുടെ മറവില്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി. കോര്‍പ്പറേറ്റുകളെക്കൂടി ഉള്‍പ്പെടുത്തി നിയമഭേദഗതി വരുത്തുമെന്ന് പറയുന്നത് അവര്‍ക്ക് സംരക്ഷണ വലയമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം മാനന്തവാടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റുകളെ അഴിമതിനിരോധനപരിധിയില്‍ ഉള്‍പെടുത്തി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ കെണിയിലാക്കാനാണ് ഈ നീക്കം. കൈക്കൂലി വാങ്ങുന്ന കോര്‍പ്പറേറ്റുകള്‍ക്ക് സംരക്ഷണം നല്‍കി ഇതിന്റെ പേരില്‍ ജീവനക്കാരെ ബലിയാടാക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുകയാണ്. മുമ്പ് അഴിമതി ആരോപണം ഉയര്‍ന്നാല്‍ വിജിലന്‍സ് ഉള്‍പ്പടെയുള്ള ഏതൊരു ഏജന്‍സിക്കും അന്വേഷണം നടത്താന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കിലേ അന്വേഷണം നടത്താന്‍ സാധീക്കൂ. കോര്‍പ്പറേറ്റുകള്‍ അഴിമതി നടത്തിയാലും സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചില്ലെങ്കില്‍ ഇവര്‍ക്ക് രക്ഷപ്പെടാം. 
വര്‍ഗീയവിഭജനം സൃഷ്ടിച്ച് രാജ്യത്താകമാനം കലാപം ഉണ്ടാക്കാനാണ് കേന്ദ്രഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ നീക്കമെന്നഅക്കാദമികള്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍, സാംസ്ക്കാരിക-സിനിമാമേഖല എന്നിവിടങ്ങളിലെല്ലാം ഹിന്ദുവര്‍ഗീയവാദം തിരുകികയറ്റുകയാണ്. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് വര്‍ഗീയധ്രുവീകരണത്തിന് ഇപ്പോള്‍ ശക്തമായ ശ്രമം നടത്തുന്നത്. ത്രിപുരയില്‍ ആദിവാസി, ആദിവാസി ഇതര വിഭാഗങ്ങളില്‍ തെറ്റിദ്ധരാണ സൃഷ്ടിച്ച് വര്‍ഗീയതയും വംശീയതയും പരത്തുകയാണ്.
മാര്‍ക്സിസം കാലഹരണപ്പെട്ടെന്നും മുതലാളിത്തത്തിന് ബദലില്ലെന്നുമുളള വ്യാപകപ്രചരണത്തെ അക്ഷരാര്‍ഥത്തില്‍ വെല്ലുവിളിച്ചാണ് ആഗോളരാഷ്ട്രീയ സാഹചര്യത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ധിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.