24 September Monday

ബ്രഹ്മഗിരിക്കെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

 

മീനങ്ങാടി
പൂൽപ്പളളി  പഞ്ചായത്തിലെ പോത്തുകുട്ടി വിതരണം സംബന്ധിച്ച് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ്  സൊസൈറ്റിക്കെതിരെ ചിലർ നടത്തുന്ന അക്ഷേപം വാസ്തവ വിരുദ്ധമാണെന്ന് ബ്രഹ്മഗിരി സിഇഒ അറിയിച്ചു. പുൽപ്പളളി പഞ്ചായത്തിൽ 10,000 രൂപ തോതിൽ 85 പോത്തുകുട്ടുകളെയും 12.000 രുപതോതിൽ 75  പോത്തുകുട്ടുകളെയും വിതരണം നടത്തുന്നതിനാണ് ബ്രഹ്മഗിരിയുമായി പഞ്ചായത്ത് ധാരണയായത്. 17,50,000 രൂപയുടെ പദ്ധതിയിൽ 6,00,000 ലക്ഷം രൂപയാണ് അഡ്വാൻസായി ലഭിച്ചിട്ടുളളത്. ബാക്കി തുക പദ്ധതി പൂർത്തികരിക്കുന്ന മുറക്കാണ് ലഭിക്കുക. ഇത് പ്രകാരം 32 പോത്തുകുട്ടികളെ വിതരണം ചെയ്തു. ബാക്കി ജൂലൈ മാസത്തിൽ പൂർത്തികരിക്കും. പഞ്ചായത്ത് പദ്ധതി പ്രകാരം 2017 മാർച്ച് 31ന് മുമ്പായി ഓർഡർ ലഭിച്ച മുഴുവൻ കുട്ടികളെയും വിതരണം ചെയ്തു കഴിഞ്ഞു. വിവിധ പഞ്ചായത്തുകളിലായി ഇനി 200 പോത്തുകുട്ടികളെയാണ്  വിതരണം പൂർത്തീകരിക്കാനുളളത്. ഇത് ജുലായ് മാസത്തിൽ പൂർത്തീകരിക്കും. പദ്ധതി പൂർത്തീകരിക്കുന്ന മുറക്കാണ് ബ്രഹ്മഗിരിക്ക് പണം ലഭിക്കുക.
   ആന്ധ്രയിലെ ഗുണ്ടുർ ജില്ലയിൽ ബ്രഹ്മഗിരിയുടെ സ്വന്തമായ സംഭരണ കേന്ദ്രത്തിലൂടെ മികച്ചയിനം മുറ വർഗത്തിൽപ്പെട്ട പോത്തുകുട്ടികളെയാണ് ബ്രഹ്മഗിരി കർഷകർക്ക് ലഭ്യമാക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമേ വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവയിലൂടെയും കർഷകർക്ക് പോത്തുകുട്ടികളെ ബ്രഹ്മഗിരി വിതരണം ചെയ്തുവരുന്നു. കർഷരിൽനിന്നും വലിയ  പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. വസ്തുത ഇതായിരിക്കെ ബ്രഹ്മഗിരിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം തിരിച്ചറിയണമെന്ന് ബ്രഹ്മഗിരി സിഇഒ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top