25 April Wednesday

'വിംസ് സൌഖ്യം' രണ്ടാം ഘട്ടം നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


കല്‍പ്പറ്റ > ആസ്റ്റര്‍ ഡിഎം വിംസിലെ സൌജന്യചികിത്സാ പദ്ധതിയായ 'വിംസ് സൌഖ്യം' രണ്ടാംഘട്ടം ജനവരി അഞ്ച് മുതല്‍  മൂന്ന് മാസത്തേക്ക് ആരംഭിക്കുമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ ്ഓഫീസര്‍ കെ ടി ദേവാനന്ദ്, കോളേജ് ഡീന്‍ പ്രൊഫസര്‍ ആന്റണി ഡിസൂസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കായി ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎന്‍ടി, കുട്ടികളുടെവിഭാഗം, ശ്വാസകോശരോഗ വിഭാഗം, സ്ത്രീരോഗ വിഭാഗം തുടങ്ങിയവയില്‍  ഡോക്ടറുടെ പരിശോധന, ലാബ്, എക്സ്റേ, സ്കാനിങ്, ശസ്ത്രക്രിയകള്‍, മരുന്നുകള്‍ തുടങ്ങി എല്ലാചികിത്സകളും പൂര്‍ണമായും സൌജന്യമായിരിക്കും.
സൂപ്പര്‍ സ്പെഷ്യാലിറ്റിവിഭാഗങ്ങളില്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പദ്ധതിയുടെ ഗുണഭോക്താക്കളാകണമെങ്കില്‍ രോഗി ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡോ, ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ശുപാര്‍ശകത്തോ കൊണ്ടുവരണം. സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യപത്രങ്ങള്‍ക്കായുള്ള നിര്‍ദിഷ്ട മാതൃകയിലുള്ളഫോറം ആശുപത്രിയില്‍ ലഭിക്കും. 24 മണിക്കൂറെങ്കിലും അഡ്മിറ്റ്ചെയതിട്ടുള്ളവരുടെ ചികിത്സയ്ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 
വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ.  കെ പി ജയ്കിഷന്‍, ബിസിനസ്സ് ഡെവലപ്മെന്റ് സീനിയര്‍ മാനേജര്‍ ബിജു ജി മാത്യു എന്നിവരും പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top