Top
22
Monday, January 2018
About UsE-Paper

ചുണ്ടേല്‍ ദേവാലയത്തില്‍ തിരുനാള്‍

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ >  ചുണ്ടേല്‍ വിശുദ്ധ യൂദാ തദ്ദേവൂസ് ദേവാലയത്തില്‍ തിരുനാള്‍ വ്യാഴാഴ്ച മുതല്‍ 15 വരെ ആഘോഷിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിമൂന്നും പതിനാലുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍.
വ്യാഴാഴ്ച വൈകിട്ട് 4.30ന് വികാരി ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ കൊടിയേറ്റും. 4.45നു കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, അഞ്ചിന് വൈകിട്ട് 4.30നു കോട്ടപ്പുറം രൂപത ബിഷപ് ഡോ.ജോസഫ് കാരിക്കശേരിക്കു സ്വീകരണം. 4.45ന് ദിവ്യബലി.
13ന് രാവിലെ 6.45 മുതല്‍ ദിവ്യബലി. വൈകിട്ട് വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാള്‍ ആഘോഷം. 4.45ന് ദിവ്യബലി. 14ന്  രാവിലെ 10.30ന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. വൈകിട്ട് 6.30നു നഗരപ്രദക്ഷിണം. 15ന് കെടിയിറക്കം.
തിരുനാളിനോടനുബന്ധിച്ച്  വിവിധ ക്ഷേമ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. ഓരോ ദിവസവും പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. നന്മ ഭവന പദ്ധതി, രക്തദാനം, വിദ്യാര്‍ഥികള്‍ക്ക് നേത്രപരിശോധനയും തടുര്‍ചികിത്സയും നല്‍കുന്ന കാഴ്ച പദ്ധതി,  കൌണ്‍സിലിങ് സെന്റര്‍, നേത്രദാന പദ്ധതി, ജൈവപച്ചക്കറി, പാലിയേറ്റീവ്കെയര്‍ യൂണിറ്റ്, അഗതികള്‍ക്ക് പൊതുച്ചോറ്, വിദ്യാഭ്യാസ ക്ഷേമപദ്ധതിയായ 'സ്നേഹപൂര്‍വം സ്നേഹിതന്' എന്നിവയാണ് പദ്ധതികള്‍. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍, റോബിന്‍സണ്‍ ആന്റണി, ജോയി കളത്തിപ്പറമ്പില്‍, ബിന്‍സി വില്യംസ് എന്നിവര്‍ പങ്കെടുത്തു.