Top
22
Monday, January 2018
About UsE-Paper
മന്ത്രി കെ ടി ജലീലല്‍ ഉദ്ഘാടനം ചെയ്യും

തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി വജ്രജൂബിലി സമാപനം നാളെ

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌



കല്‍പ്പറ്റ > തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാവും.
1925ല്‍ കാവുംമന്ദം കണാഞ്ചേരിയില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാരംഭിച്ച എല്‍പി സ്കൂള്‍ 1957ല്‍  ഹൈസ്കൂളായി ഉയര്‍ത്തി. 1990ല്‍ ജില്ലയിലെ ആദ്യത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇവിടെയാണ് ആരംഭിച്ചത്.  അഞ്ച് മുതല്‍ 12വരെ ക്ളാസുകളിലായി 900 കുട്ടികള്‍ പഠിക്കുന്നു. 50 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. പരിമിതമായ ഭൌതിക സാഹചര്യമാണ് സ്കൂളിനുള്ളതെങ്കിലും പാഠ്യ, പാഠ്യേതര രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനമാണ് സ്കൂളിലുള്ളത്.
വജ്രജൂബിലിയുടെ ഭാഗമായി സെപ്തംബര്‍ മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ക്വിസ്, സെമിനാര്‍, കലാ-കായിക മത്സരം, പൂര്‍വവിദ്യാര്‍ഥി സംഗമം, പൂര്‍വ അധ്യാപക സംഗമം തുടങ്ങിയവ നടന്നു. വാര്‍ത്താമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് വി മുസ്തഫ, കെ എന്‍ ജ്യോതിബായ്, പി കെ വാസു, കെ ബി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.