കാവുംമന്ദം > ജില്ലാ ഹോമിയോപ്പതി വകുപ്പും തരിയോട് ഗവ ഹോമിയോ ഡിസ്പെന്‍സറിയും കാവുംമന്ദം ഹോമിയോ ഡിസ്പെന്‍സറിയും ചേര്‍ന്ന് വെള്ളിയാഴ്ച ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും സൌജന്യ പ്രമേഹരോഗ നിര്‍ണയവും നടത്തും. രാവിലെ ഒമ്പത് മുതല്‍ കാവുംമന്ദം കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്.
ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന ആയുഷ്മാന്‍ഭവ, സീതാലയം, വന്ധ്യത നിവാരണ ക്ളിനിക്ക്, ലഹരി വിമുക്ത ചികിത്സ, സദ്ഗമയ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ്, വയോജന പ്രത്യേക ചികിത്സാ പദ്ധതി, സാംക്രമിക രോഗ പ്രതിരോധ ചികിത്സ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിദഗ്ധ ഡോക്ടര്‍മാര്‍, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, യോഗാ പരിശീലകര്‍ എന്നിവരുടെ സേവനം ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഭാഗമായി ജീവിത ശൈലീ രോഗ ബോധവല്‍ക്കരണ ക്ളാസ്, രക്തപരിശോധന, യോഗ പരിശീലനം എന്നിവയും ഉണ്ടായിരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 04936250886, 9847440118