23 July Monday

വിദ്യാര്‍ഥികള്‍ക്ക് വോളിബോള്‍ ടൂര്‍ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


കല്‍പ്പറ്റ > ജില്ലാ  വോളിബോള്‍ അസോസിയേഷന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രൈസ് മണി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏഴിന് രാവിലെ ഒമ്പത് മുതല്‍ ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ നടത്തും. 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്കും ജില്ലാ വോളിബോള്‍ അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത ക്ളബ്ബുകള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകള്‍ സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ ഒമ്പതിന്  എത്തണം. മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ജനുവരി 12 മുതല്‍ കോഴിക്കോട് പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍  നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം.  ഫോണ്‍ 9847877857.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top