Top
17
Wednesday, January 2018
About UsE-Paper

ബാവലി മരം ഡിപ്പോയില്‍ തൊഴിലാളി സമരം

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

 

മാനന്തവാടി > ബാവലി ഫോറസ്റ്റ് മരം ഡിപ്പോയില്‍  കെട്ടിക്കിടക്കുന്ന കോടികള്‍ വിലമതിക്കുന്ന  മരങ്ങള്‍ പരസ്യലേലം ചെയ്യണമെന്നാവശ്യപ്പെട്ട് തിരുനെല്ലി പഞ്ചായത്ത് ടിമ്പര്‍ ലോഡിംഗ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു.
സര്‍ക്കാര്‍ മരം ഡിപ്പോകളില്‍ 2014 വരെ പരസ്യ ലേലത്തിലൂടെ ആയിരുന്നു മരങ്ങള്‍ വിറ്റിരുന്നത്. 2015 ല്‍ ഓണ്‍ലൈന്‍ ലേലം വന്നതിനുശേഷം വന്‍കിടക്കാര്‍ മേല്‍ത്തരം മരങ്ങള്‍  മാത്രം ഓണ്‍ലൈനില്‍ എടുത്തു പോവുകയും കോടികളുടെ മരങ്ങള്‍ ഡിപ്പോയില്‍ കിടന്ന് നശിക്കുകയുമാണ്. ഓണ്‍ലൈന്‍ വഴി പോകാത്ത മരങ്ങള്‍ പരസ്യലേലത്തില്‍ വില്‍പ്പന നടത്തി സര്‍ക്കാരിന് വരുമാനം ഉറപ്പാക്കണമെന്നും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം.
130 ലോഡിനടുത്ത് മരമാണ്  ഡിപ്പോകളില്‍ നശിച്ചുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് വനംമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് അംഗം വത്സലാകുമാരി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി സി  ജോസഫ് അധ്യക്ഷനായി. പി കെ ബിജു  ടി എ റെജി, ഇ ജെ ബാബു, സി കെ ശങ്കരന്‍, ഇ എ ഇബ്രായി,  അനില്‍, വി എ ഗോപി,  ജോണ്‍ മുത്തുമാരി എന്നിവര്‍ സംസാരിച്ചു.