20 September Thursday

മഴക്കെടുതി കെഎസ്ടിഎ പഠനോപകരണ വിതരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

കൽപ്പറ്റ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ നഷ്ടപ്പെട്ട പഠനോപകരണങ്ങളുടെ വിതരണം ആരംഭിച്ചു. കൽപ്പറ്റ കെഎസ് ടിഎ മന്ദിരത്തിൽ സി കെ ശശീന്ദ്രൻ എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഗവ എൽപി സ്കൂൾ അച്ചൂരാനാം, ജി വിഎച്ച്എസ്എസ് മാനന്തവാടി,  ജിഎച്ച്എസ്എസ് പെരിക്കല്ലൂർ എന്നീ വിദ്യാലയങ്ങൾക്കും   മൂന്ന് ഉപജില്ലകൾക്കുമുള്ള പഠനോപകരണ കിറ്റുകളും ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുറിച്യർമല ഗവ. എൽപി സ്കൂളിന് ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും കൈമാറി. ദുരിതബാധിത മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠനോപകരണ കിറ്റുകൾ കെഎസ്ടിഎ ബ്രാഞ്ച് കമ്മറ്റികൾ വഴിതിങ്കൾ ചൊവ്വ ദിവസങ്ങളിലായി എത്തിക്കും.
ജില്ലാ പ്രസിഡന്റ് പി ജെ സെബാസ്റ്റ്യൻ അധ്യക്ഷനായി.ഡി വൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീക്ക്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  കെ പ്രഭാകരൻ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ബി സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ്  സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ അശോക്കുമാർ നന്ദിയും പറഞ്ഞു. കെഎസ്ടിഎ പ്രവർത്തകർക്ക് പുറമേ ജില്ലയിലെവിവിധ വിദ്യാഭ്യാസ ഓഫീസർമാർ, പിടിഎ, സർവീസ് സംഘടനാ പ്രതിനിധികൾ എന്നിവരും  പങ്കെടുത്തു. ദുരിത ബാധിത മേഖലയിലെ കുട്ടികൾക്ക് കൈത്താങ്ങ് നൽകാനുള്ള കെഎസ്ടിഎ പദ്ധതിക്ക് മികച്ച പിന്തുണ നൽകിയ ജില്ലയിലെ അധ്യാപകർ കെഎസ്ടിഎ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികൾ സന്നദ്ധ സംഘനകൾ എന്നിവരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top