21 November Wednesday

കർഷകർക്ക് ധനസഹായം വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

കൽപ്പറ്റ
കാലവർഷത്തിൽ നാശനഷ്ടമുണ്ടായ കർഷകർക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ സി കെ ശശീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പ്രിൻസിപ്പൽ കൃഷി ഓഫീസർ നാശനഷ്ടങ്ങൾ വിശദീകരിച്ചു.  ഒരു ഹെക്ടർ നെൽകൃഷി നശിച്ച കർഷകന് ഉൽപദാനച്ചെലവ് ഇനത്തിൽ തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന 17,500 രൂപയ്ക്കൊപ്പം കൃഷിവകുപ്പ് നൽകുന്ന 5500 രൂപയും ചേർത്ത് 22,500 രൂപ വേഗത്തിൽ വിതരണം ചെയ്യാൻ  തീരുമാനിച്ചു. പഞ്ചായത്തുകൾ നെൽകർഷകർക്ക് കുമ്മായം നൽകും. നെൽകൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷിയിറക്കാൻ 50ടൺ നെൽവിത്ത് വിതരണം ചെയ്യും. വിത്ത് നഷ്ടപ്പെട്ട എല്ലാ കർഷകർക്കും നെൽവിത്ത് സ്വീകരിക്കാം. വാഴക്കന്നുകൾ നഷ്ടമായവർക്ക് പഞ്ചായത്തുകൾ പദ്ധതി ഉണ്ടാക്കി കന്നുകൾ വിതരണം ചെയ്യാൻ തീരുമാനമായി. 
പച്ചക്കറികൃഷി വികസിപ്പിക്കുന്നതിനായി ശീതകാല പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവ സൗജന്യമായി കൃഷിഭവൻ മുഖേന വിതരണം ചെയ്യും. വെള്ളത്തിൽ മുങ്ങിപോയ കാർഷികോപകരണങ്ങൾ, ട്രില്ലർ, മറ്റ് പണിയായുധങ്ങൾ എന്നിവ റിപ്പയർചെയ്യുന്നതിന് പഞ്ചായത്തുകൾ സംവിധാനം ഒരുക്കം. കൃഷി ഡപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top