21 September Friday

എ കെ കെ മാസ്റ്ററെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018
മാനന്തവാടി
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകനും ദീർഘകാലം സിപിഐ എം വെള്ളമുണ്ട ലോക്കൽ സെക്രട്ടറിയിമായിരുന്ന എ കെ കെ മാസ്റ്റരുടെ ചരമദിനം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. 'മതതീവ്രവാദവും കേരളീയ സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ച് ജില്ലാ പഞ്ചായത്ത് അംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു.
  ലൈബ്രറി പ്രസിഡന്റ് എം മുരളീധരൻ അധ്യക്ഷനായി. മംഗലശ്ശേരി നാരായണൻ, എം കെ വാസുദേവൻ, എം ജെ പോൾ പി സൂപ്പി, പ്രേമരാജ് ചെറുകര, എ ജനാർദനൻ, സൂപ്പി കാപ്പുമ്മൽ, എൻ കെ വാസു, വി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. 
എം മോഹന കൃഷ്ണൻ സ്വാഗതവും എ ജോണി നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top