Top
24
Wednesday, January 2018
About UsE-Paper
പൂപ്പൊലി

വെള്ളപ്പൂക്കളുടെ പറുദീസയാകാന്‍ മൂണ്‍ ഗാര്‍ഡന്‍

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
പൂപ്പൊലിയില്‍ ഒരുക്കിയിട്ടുള്ള മൂണ്‍ ഗാര്‍ഡന്‍
അമ്പലവയല്‍, കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പുഷ്പ-ഫല പ്രദര്‍ശനം 'പൂപ്പൊലി'യില്‍ വെള്ളപൂക്കളുടെ പറുദീസയാകാന്‍ മൂണ്‍ ഗാര്‍ഡന്‍. കാഴ്ച്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പുഷ്പഫല മേളക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് മൂണ്‍ ഗാര്‍ഡന്‍ സജ്ജമാകുന്നത്. മുല്ല, വെളള ചെമ്പരത്തി, തുമ്പ, ലില്ലി, നമ്പ്യാര്‍വട്ടം, ജമന്തി, ബ്ളാസം, ഡെയ്സി, സാല്‍മിയ, ആസ്റ്റര്‍ എന്നിങ്ങനെ നൂറില്‍പ്പരം വെളളപ്പൂക്കളുടെ ഇനങ്ങളാണ് ഉള്ളത്. 
മധ്യഭാഗത്തായി നിര്‍മിച്ചിരിക്കുന്ന കുളം ഗാര്‍ഡന്റെ മാറ്റുകൂട്ടുന്നു. ഈ ആഴ്ചതന്നെ പൂന്തോട്ടത്തിലെ ചെടികള്‍ പുഷ്പിക്കും. വെള്ള ഇലകളുടെ ശേഖരവും മുണ്‍ഗാര്‍ഡനിലുണ്ട്. രണ്ടര ഏക്കര്‍ വിസ്തൃതിയിലാണ് മൂണ്‍ ഗാര്‍ഡന്‍ നിര്‍മിച്ചിട്ടുള്ളത്.  മിശ്രയിനം സസ്യങ്ങളും തോട്ടത്തിലുണ്ട്. 

Related News

കൂടുതൽ വാർത്തകൾ »