15 November Thursday

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എടക്കൽ ഗുഹ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
കൽപ്പറ്റ
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിങ്കളാഴ്ച്ച രാവിലെ 10.30ന് എടക്കൽ ഗുഹ സന്ദർശിക്കും. മഴയെ തുടർന്ന് ഗുഹയിലേക്ക് കല്ല് അടർന്ന് വീണിരുന്നു.
 ഇതിനെ തുടർന്ന് ഗുഹയിലേക്ക് സഞ്ചാരികളെ കടത്തി വിടുന്നത് താൽക്കാലികമായി വിലക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താനാണ് മന്ത്രി എടക്കൽ ഗുഹയിലെത്തുന്നത്. 
തുടർന്ന് പകൽ 2.15ന് കലക്ടറേറ്റിൽ ചേരുന്ന പുനരധിവാസ പുനർ നിർമാണ അവലോകന യോഗത്തിൽ പങ്കെടുക്കും.
പ്രധാന വാർത്തകൾ
Top