21 November Wednesday

ശേഖരിച്ചത് 254 ടണ്‍ മാലിന്യം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
കല്‍പ്പറ്റ
ക്ലീന്‍ വയനാട് ശുചീകരണ യജ്ഞത്തില്‍ 254 ടണ്‍ മാലിന്യം ശേഖരിച്ചതായി ജില്ലാ വികസന സമിതി യോഗത്തില്‍ എഡിഎം കെ അജീഷ് അറിയിച്ചു. ഇതില്‍ 99 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും 7 ടണ്‍ ഇവേസ്റ്റുമാണ്. ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിന് പഞ്ചായത്തുകളില്‍ സ്ഥലം കണ്ടെത്തി ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ അറിയിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ംലളീൃംമ്യമിറ@ഴാമശഹ.രീാ എന്ന കൂട്ടായ്മയിലേക്ക് നിരവധി വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവയുടെ ഏകോപനവും വിതരണവും സുതാര്യമായ രീതിയില്‍ പുരോഗമിക്കുന്നതായും സബ് കലക്ടര്‍ എന്‍ എസ്് കെ ഉമേഷ് വികസന സമിതിയെ അറിയിച്ചു.
ശുചീകരണ യജ്ഞത്തില്‍ സജീവമായി പങ്കെടുത്ത കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകര്‍മ്മസേന, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം അഭിനന്ദിച്ചു. മഡ് ബാങ്ക്, സാന്റ് ബാങ്ക് എന്നിവ പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണിന്റേയും മണലിന്റേയും നീക്കം സുതാര്യമാക്കണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top