21 September Friday

പഴശ്ശിരാജാ കോളേജിൽ മാഗസിന് ഫണ്ട് നിഷേധിക്കുന്നത്‌ പ്രതിഷേധാർഹം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018
പുൽപ്പള്ളി
പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ 'വയറ്റാട്ടി' എന്ന മാഗസിന് ഫണ്ട് നിഷേധിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് എസ്എഫ്ഐ പുൽപ്പള്ളി ഏരിയാ കമ്മിറ്റി അറിയിച്ചു. കൊട്ടിയൂർ പീഡനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന വൈദികനെ പരാമർശിച്ച ലേഖനം മാഗസിനിൽ ഉൾപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഫണ്ട് നിഷേധിക്കുകയാണ് മനേജ്മെന്റ് ചെയ്യുന്നത്. ഇത് വിദ്യാർഥി വിരുദ്ധവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് എസ്എഫ്ഐ അറിയിച്ചു. ഫണ്ട് നിഷേധിക്കുന്ന നിലപാട് തിരുത്താൻ കോളേജ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കോളേജ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്നും എസ്എഫ്ഐ അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top