14 November Wednesday

ലോകമുലയൂട്ടൽ വാരാചരണം : വിവിധ പരിപാടികൾ സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

 

കൽപ്പറ്റ
വനിതാ ശിശുവികസന വകുപ്പ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ 2018 ലോകമുലയൂട്ടൽ വരാചരണം വ്യാഴാഴ്ച മുതൽ 7 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച കൽപ്പറ്റ എംജിടി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി നസീമ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർക്കായി ഐഎംഎസ് ആക്ടിനെക്കുറിച്ച് ബോധവൽകരണ ക്ലാസ് നടത്തും.
ആഗസ്റ്റ് രണ്ടിന് സ്കൂൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് കോളേജ്, ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറിതലങ്ങളിലെ കുട്ടികൾക്കുള്ള പോസ്റ്റർ രചന, സ്കിറ്റ് അവതരണം, ഫിലിം ഷോ, പ്രബന്ധ മത്സരം, എക്സിബിഷൻ ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിക്കും. 
മൂന്നിന് അങ്കണവാടിതലത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. 4ന് വാർഡ് തലത്തിൽ മുലയൂട്ടലിനെ സംബന്ധിച്ച് ക്വിസ് പ്രോഗ്രാം, ബോധവൽക്കരണ ക്ലാസ്, ശിൽപ്പശാല ഹെൽത്തി മദർ  ആൻഡ് ബേബി ഷോ, പാചകമത്സരം, വളർച്ചാ നിരിക്ഷണം  എന്നിവ നടത്തും. 5ന് പഞ്ചായത്ത്തലത്തിൽ ഐഎംഎസ് ആക്ട് ക്വിസ് പ്രോഗ്രാം ബോധവൽക്കരണ ക്ലാസ്, ശിൽപ്പശാല ഹെൽത്തി മദർ ആൻഡ് ബേബി ഷോ, പാചകമത്സരം, വളർച്ചാ നിരിക്ഷണം, 6ന് പ്രൊജക്ട് തലത്തിൽ ആരോഗ്യവകുപ്പിനും, ഐസിഡിഎസിനും മുലയൂട്ടൽ പ്രോൽസാഹിപ്പിക്കുന്നതിനുള്ള പങ്ക്, വളർച്ചാ നിരീക്ഷണം, ക്വിസ് പ്രോഗ്രാം, ആരോഗ്യമുള്ള കുഞ്ഞിനേയും  അമ്മയേയും തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം എന്നിവ ഉണ്ടാകും. 7ന്  ബോക്ക് തലത്തിൽ ക്വിസ് പ്രോഗ്രാം, ഹെൽത്തി മദർ ആൻഡ് ബേബി ഷോ വിജയികൾക്ക് സമ്മാനം, ബോധവൽക്കരണക്ലാസുകൾ, വയോജനങ്ങളേയും യുവതലമുറയേയും ഉൾപ്പെടുത്തികൊണ്ടുള്ള ചർച്ചകൾ എന്നിവ സംഘടിപ്പിക്കും.
പ്രധാന വാർത്തകൾ
Top