15 November Thursday

പോത്തുകുട്ടികളെ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

 

പടിഞ്ഞാറത്തറ 
പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു.  പതിനായിരം രൂപ വിലയുള്ള പോത്തിൻകുട്ടകൾക്ക് 25% ഗുണഭോക്ത വിഹിതം വാങ്ങിയാണ് വിതരണം ചെയ്തത്. ബ്രഹ്മഗിരിയിൽനിന്നാണ് പോത്തുകുട്ടികളെ വാങ്ങിയത്. മ്യഗാശുപത്രി പരിസരത്ത് നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി,  ഷേമകാര്യസ്റ്റാൻിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ വർഗീസ്, മെമ്പർമാരായ സിദ്ധു പുറത്തൂട്ട്, ഉഷ ആനപ്പാറ, ബുഷ്റ ഉസ്മാൻ, ആസ്യ ചേരാപുരം, തുടങ്ങിയവർ സംസാരിച്ചു.  വെറ്റ്നറി സർജൻ ഡോ. ജയക്യഷ്ണൻ സ്വാഗതവും ജെയിംസ് നന്ദിയും പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top