20 October Saturday

പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി വരള്‍ച്ചാ ലഘൂകരണ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018


മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിക്ക് തുടക്കമായി. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ജൂണ്‍ ഒന്നിന് പദ്ധതി ഉദ്ഘാടനം ചെയ്തു. 80.20 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടമായി 20 കോടി അനുവദിച്ചു.
പതിറ്റാണ്ടുകളായി മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പ്രദേശത്തെ വരള്‍ച്ചയും കാര്‍ഷിക നാശവും കണക്കിലെടുത്താണ് മണ്ണ്പര്യവേഷണ-മണ്ണുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ പൂര്‍ണമായും പൂതാടി പഞ്ചായത്തിലെ നാല് വാര്‍ഡുകളും ഉള്‍പ്പടെ 15220 ഹെക്ടര്‍ പ്രദേശമാണ് പദ്ധതിയില്‍ വരുന്നത്. വരള്‍ച്ചാ ബാധിതമായ ഈ പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം തിരിച്ചുപിടിക്കുന്നതിനും മണ്ണിന്റെ ഈര്‍പ്പം വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവൃത്തികളാണ് നടപ്പാക്കുന്നത്.
കബനീ തീരത്ത് 12 കിലോമീറ്ററില്‍ മൂന്ന് വരിയില്‍ വൃക്ഷതൈകള്‍ നട്ട് പരിപാലിക്കല്‍, ആറായിരം ഹെക്ടര്‍ കരപ്രദേശത്ത് 1,50,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍, തുറന്ന കിണറുകളും കുഴല്‍കിണറുകളും റീച്ചാര്‍ജ് ചെയ്യല്‍ എന്നിങ്ങനെ 36 പ്രവൃത്തികളാണ് പദ്ധതിയിലുള്ളത്.

 

പ്രധാന വാർത്തകൾ
Top