Top
20
Saturday, January 2018
About UsE-Paper

സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Monday Jan 1, 2018
വെബ് ഡെസ്‌ക്‌


'പൊതുവിദ്യാഭ്യാസ സരക്ഷണയജ്ഞ'ത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. കല്‍പ്പറ്റ ജിവിഎച്ച്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ്, മീനങ്ങാടി ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. മാനന്തവാടിയില്‍ പോളിടെക്നിക് ആരംഭിച്ചു. ഗവ. കോളേജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ചു.
ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 155 സ്കൂളുകളിലെ 1956 ക്ളാസ് മുറികള്‍ ഹൈടെക്കാക്കാനുള്ള നടപടികളായി. എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകളാണ് ആദ്യഘട്ടത്തില്‍ ഹൈടെക് ആവുന്നത്. 22 കോടിയുടെ ഐടി പശ്ചാത്തല സംവിധാനങ്ങളാണ് ജില്ലയില്‍ സ്ഥാപിക്കപ്പെടുന്നത്. എല്ലാ ക്ളാസ്മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടര്‍, യുഎസ്ബി സ്പീക്കര്‍, മൌണ്ടിങ് കിറ്റ്, വൈറ്റ്ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കംപ്യൂട്ടര്‍ ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്വര്‍ക്കിങ്, ടെലിവിഷന്‍, മള്‍ട്ടിഫങ്ഷന്‍ പ്രിന്റര്‍, വെബ്ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും സ്കൂളുകളില്‍ വിന്യസിക്കും.
 

Related News

കൂടുതൽ വാർത്തകൾ »