17 December Monday

ജൻ ഏകതാ ജൻ അധികാർ ആന്തോളന്റെ പ്രതിഷേധസായാഹ്നം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 31, 2018

ഇടതുപക്ഷ വർഗ ബഹുജനസംഘടനകളുടെ ഐക്യവേദിയായ ജൻ ഏകതാ ജൻ അധികാർ ആന്തോളന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം കെഎസ‌്കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ‌്ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്ര സർക്കാരിന്റെ റഫേൽ യുദ്ധവിമാന അഴിമതിക്കെതിരെയും കുത്തകവൽക്കരണനയങ്ങൾക്കെതിരെയും ഇടതുപക്ഷ വർഗ ബഹുജനസംഘടനകളുടെ ഐക്യവേദിയായ ജൻ ഏകതാ ജൻ അധികാർ ആന്തോളന്റെ നേതൃത്വത്തിൽ പ്രതിഷേധസായാഹ്നം  സംഘടിപ്പിച്ചു. രാജവ്യാപക പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ്  പ്രതിഷേധസായാഹ്നം‌. കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന ധർണയിൽ  കർഷകർ, വിവിധ മേഖലകളിലെ തൊഴിലാളികൾ, മഹിളകൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി നൂറുകണക്കിനാളുകൾ  പ്രതിഷേധസായാഹ്നത്തിൽ പങ്കാളിയായി. 
 പ്രതിഷേധസായാഹ്നം‌ കെഎസ‌്കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ‌്ഘാടനം ചെയ‌്തു. കിസാൻസഭ ജില്ലാ പ്രസിഡന്റ‌് എൻ കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. ജൻ ഏകതാ ജൻ അധികാർ ആന്തോളന്റെ ജില്ലാ കൺവീനർ ടി കെ വാസു, കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്, ഡിവൈഎഫ്ഐ ജില്ലാ വൈസ‌് പ്രസിഡന്റ‌് ആർ എൽ ശ്രീലാൽ, എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ,  കെ വി ഹരിദാസ് (സിഐടിയു), ഇ എസ് ശശിധരൻ (എൻഎൽസി), പി ആർ സുധാകരൻ (എച്ച്എംഎസ്), എം സ്വർണലത (കേരള മഹിളാസംഘം), ജയിംസ‌് റാഫേൽ, ബഫിക് ബക്കർ, എ എം രമേശ‌്, സി പി വില്യംസ‌്, എം കെ പ്രഭാകരൻ, സെബി ജോസഫ് പെല്ലിശേരി, കെ രവീന്ദ്രൻ, എ ആർ കുമാരൻ, പി വിജയകുമാർ, കെ എച്ച‌് കയ്യുമ്മു,  എ എസ‌് ദിനകരൻ, ഇ വി കൊച്ചുദേവസി, എം കെ ബാലകൃഷ‌്ണൻ, പ്രൊഫ. എ എം കൃഷ‌്ണൻ, ടി സുധാകരൻ, സി പി ജയിംസ‌്, കെ കെ ഫ്രാൻസിസ‌്‌ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top