14 December Friday
മണിക്കൂറുകള്‍ക്കകം പ്രതി പിടിയിൽ

ചാവക്കാട് എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 31, 2018

പ്രതി ശ്രാവൺ

ചാവക്കാട്
കടപ്പുറം അഞ്ചങ്ങാടിയിൽ എടിഎം തകർത്ത് കവർച്ചാ ശ്രമം, പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. എസ്ബിഐ അ‍ഞ്ചങ്ങാടി ബ്രാഞ്ചിന്റെ എടിഎം തകർത്ത് കവരാൻ ശ്രമിച്ച ബിഹാർ സ്വദേശി ശ്രാവണനെ(29)യാണ് കുന്നംകുളം എസിപി ടി എസ് സിനോജ്, സിഐ കെ ജി സുരേഷ് എന്നിവരുടെ
നേതൃത്വത്തിൽ അറസ്റ്റ‌് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പണമെടുക്കാൻ വന്നവരാണ് എടിഎം തകർത്തത‌് കണ്ടത‌്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എടിഎമ്മിലെയും സമീപത്തെയും സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്നും സംഭവം നടന്നത് തിങ്കളാഴ്ച രാത്രി 11.30നും 12 നും ഇടയ‌്ക്കാണെന്ന‌് വ്യക്തമായി.  ഈ സമയം ഇതുവഴിവന്നവരേയും സംശയമുള്ളവരേയും  കണ്ടെത്തി അന്വേഷിച്ച‌്  പ്രതിയെ പിടികൂടുകയായിരുന്നു. എടിഎം മെഷീനിന്റെ മോണിറ്റർ കല്ലുകൊണ്ട് തകർത്ത് പുറത്തു കടക്കുന്ന യുവാവിന്റെ ചിത്രം ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. ശ്രാവണൻ തിങ്കളാഴ്ച വൈകിട്ട് ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതായും ചൊവ്വാഴ്ച രാവിലെവരെ അഞ്ചങ്ങാടിയിൽ ഉണ്ടായിരുന്നതായും കണ്ടെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ബ്ലാങ്ങാട് കടപ്പുറത്തെ കള്ള്ഷാപ്പിനു പിറകിൽനിന്ന‌് ശ്രാവണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാൾ കേരളത്തിലെത്തിയിട്ട്  17 വർഷമായി. മലയാളംനന്നായി സംസാരിക്കും . ടൈൽസിന്റെ ജോലിയുള്ള ശ്രാവൺ മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top