23 September Sunday
കമ്യൂണിറ്റി കൗൺസലിങ‌്

ദുരിതബാധിതർക്ക‌് ഉണർവിന്റെ ഊർജം പകർന്ന‌് കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018
 
തൃശൂർ 
പ്രളയബാധിത ദിനങ്ങളിലും തുടർദിനങ്ങളിലും ദുരന്തബാധിതർക്ക് ആശ്വാസമായി കുടുംബശ്രീ  പ്രവർത്തകർ. ജില്ലയിലെ മുപ്പതോളം കമ്യൂണിറ്റി കൗൺസലർമാർ പ്രളയബാധിത ദിനങ്ങളിലെ രക്ഷാപ്രവർത്തനംമുതൽ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന‌്  750‐ഓളം പേർക്ക് വ്യക്തിഗത കൗൺസലിങ‌്, സ്ത്രീകളുടേയും പുരുഷൻമാരുടേയും
ഇടയിൽ ഗ്രൂപ്പ് കൗൺസലിങ‌് എന്നിവ നൽകി. നേരിട്ട ദുരന്തവുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്നവർക്ക് ഉണർവിന്റെ ഊർജം പകരാനും അതിജീവനത്തിന്റെ ആദ്യ പകുതിയിലേക്ക് അടുപ്പിക്കാനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗൺസലിങ‌്  വഴി സാധിച്ചു.
ക്യാമ്പുകളിലുള്ളവരുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോഴും മാനസിക പിരുമുറുക്കവും സമ്മർദവും അതിജീവിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ
ഓരോ കൗൺസലർമാരും ഏറ്റെടുത്തു. എല്ലാം നഷ്ടപ്പെട്ട ദുഃഖം, വീട് ചെളിക്കുണ്ടായി മാറിയ വിഷമം, സർട്ടിഫിക്കറ്റുകൾ, പുസ്തകങ്ങൾ എന്നിവ നഷ്ടപ്പെട്ടതിന്റെ വിഷമം, ജീവനോപാധികൾ നഷ്ടപ്പെട്ടവർ, സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ മുടങ്ങിയതിലുള്ള പ്രയാസം, നിരാശാബോധം, ഭയം, ഭാവിയെക്കുറിച്ചുള്ള ആശങ്ക, ആത്മഹത്യാ പ്രവണത എന്നിവയെ അതിജീവിച്ച് പുതിയ ജീവിതത്തെ നേരിടാനുള്ള ശക്തി നൽകി കൗൺസലർമാർ ക്യാമ്പുകളിൽ സജീവമായി. 
ക്യാമ്പുകളിൽനിന്നും മടങ്ങിയവരുടെ വീടുകളിൽ ചെന്നാണ് തുടർ കൗൺസലിങ‌് നൽകുന്നത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top