25 September Tuesday

ആര്യന് സൈക്കിൾ വേണ്ട; കുഞ്ഞുസമ്പാദ്യം ദുരിതബാധിതർക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

ആര്യൻ പണക്കുടുക്കയിലെ സമ്പാദ്യം കലക്ടർ ടി വി അനുപമയ്‌ക്ക്‌ കൈമാറുന്നു

 തൃശൂർ

സൈക്കിൾ സ്വന്തമാക്കാനായിരുന്നു കോടന്നൂർ കുറുമ്പായിലെ ആര്യന് മോഹം. അതിനാണ് പണക്കുടുക്കയിൽ ചില്ലിത്തുട്ടുകൾ സ്വരൂപിച്ചത്. പക്ഷേ പ്രളയം സമപ്രായക്കാരെയും സഹജീവികളെയും സങ്കടത്തിലാഴ്ത്തിയത് ടെലിവിഷനിലും പത്രത്തിലും കണ്ടപ്പോൾ ആര്യന്റെ മനസ്സലിഞ്ഞു. തന്റെ മോഹക്കുടുക്ക ദുരിതാശ്വാസത്തിനായി നൽകാൻ ആ കുഞ്ഞ് തീരുമാനിച്ചു. 
അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ ആര്യൻ, ക്ലാസ‌് ടീച്ചർ ജിൻസിയോടാണിക്കാര്യം ആദ്യം പറഞ്ഞത്. തുടർന്ന് ആര്യന്റെ ആഗ്രഹം ഹെഡ്മാസ്റ്ററേയും പിടിഎ അധികൃതരേയും അറിയിച്ചതോടെ കലക്ടർ ടി  വി അനുപമയെ നേരിട്ടേൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ ചേംബറിലെത്തിയെ ആര്യൻ കുടുക്ക  കലക്ടർ ടി വി അനുപമയെ ഏൽപ്പിച്ചു. മാതാപിതാക്കളായ സുനിത പ്രദീപ്, ഹെഡ്മാസ്റ്റർ സ്റ്റെയിനി ചാക്കോ എന്നിവരും കൂടെയുണ്ടായി.
പ്രധാന വാർത്തകൾ
Top