21 September Friday

പാദപൂജ അപലപനീയം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

ചേർപ്പ് സിഎൻഎൻ സ്കൂളിലെ നിർബന്ധിത പാദപൂജക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ബ്ലോക്ക് പ്രസിഡന്റ‌് സി യു ഉദയൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ചേർപ്പ് സിഎൻഎൻ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരെ പാദപൂജ ചെയ്യിച്ച നടപടിയിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മതനിരപേക്ഷ വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  അന്തസത്തയ്ക്ക് വിരുദ്ധമായി  കുട്ടികളിൽ മതബോധം കുത്തിനിറക്കുന്ന ഇത്തരം നിലപാടുകൾ അപലപനീയമാണ്.  കുട്ടികളിൽ ശാസ്ത്രജ്ഞാനവും മതേതരത്വവും യുക്തിബോധവും സമഭാവനയും  വളർത്തിയെടുക്കേണ്ട പരിഷ്കൃത സമൂഹത്തിൽ  ഇത്തരം നിലപാടുകൾ പൊതുകാഴ്ചപ്പാടിനെതിരാണ്. ഗുരുപൂർണിമയുടെ പേരുപറഞ്ഞു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും  വിദ്യാലയത്തിൽ കുത്തിനിറക്കാൻ ശ്രമിക്കുന്ന ഗൂഢ ശക്തികൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top