25 September Tuesday

ഹർത്താൽ ജനം തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018
തൃശൂർ
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്നതായി ആരോപിച്ച് ഹൈന്ദവസംഘടനകളുടെ പേരിൽ ചിലർ നടത്തിയ ഹർത്താൽ ജില്ലയിൽ ജനം തള്ളി. ധർമസേന, ശ്രീരാമസേന, ഹനുമാൻസേന തുടങ്ങിയ പേരുകളിലുള്ള സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 
കടകമ്പോളങ്ങൾ പതിവുപോലെ തുറന്നു. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും സർവീസ് നടത്തി. ഓട്ടോ, ടാക്സി കാറുകളും സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. സർക്കാർ ഓഫീസുകളും കോളേജുകളും സ്കൂളുകളും പ്രവർത്തിച്ചു. ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി  തൃശൂരിലെ തിയറ്ററുകളിലും ബസുകളിലും ചിലർ നോട്ടീസുകൾ വിതരണം ചെയ്തിരുന്നു. എം ഒ റോഡ്, ഹൈറോഡ് എന്നിവിടങ്ങളിലെ കടകളിലും ഞായറാഴ്ച  രാത്രിയാണ് നോട്ടീസ് വിതരണം ചെയ്തത്. 
 എന്നാൽ ഹർത്താലിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കമീഷണർ യതീഷ്ചന്ദ്ര അറിയിച്ചിരുന്നു.  ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് പുതൂർക്കര പുത്തൻപുരയ്ക്കൽ തുഷാരം വീട്ടിൽ ബിജു (പുഴമ്പള്ളം ബിജു) ഉൾപ്പെടെ ഏഴുപേരെ കരുതൽ തടങ്കലിലാക്കിയിരുന്നു. തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ഒല്ലൂർ, മെഡിക്കൽകോളേജ്, എരുമപ്പെട്ടി എന്നീ സ്റ്റേഷൻ അതിർത്തികളിലായാണ് കരുതൽനടപടി സ്വീകരിച്ചത്.
പ്രധാന വാർത്തകൾ
Top