24 September Monday

പാദപൂജയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018
തൃശൂർ
ചേർപ്പ് സിഎൻഎൻ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരെ പാദപൂജ ചെയ്യിച്ച ജനവിരുദ്ധ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം   ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.പൊതു വിദ്യാലയങ്ങൾ ഏതെങ്കിലും  മതത്തിന്റെ ആചാരങ്ങൾ അടിച്ചേൽപിച്ചുകൂടാ.
വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരെ ഒരു പോലെ കാണേണ്ട അധ്യാപകർ  പ്രത്യേക മതത്തിന്റെ വക്താക്കളായി അധഃപതിച്ചു കൂടാ. ജ്ഞാന ഗുരുക്കന്മാരുടെ ഗതകാലത്തിലേക്ക്  പള്ളിക്കൂടങ്ങളെ വലിച്ചിഴക്കാനാവില്ല. ഇന്നത്തെ അധ്യാപകർ ജ്ഞാന ഗുരുക്കളല്ല. പഠന സഹായികൾ മാത്രമാണ്.
ശാസ്ത്രജ്ഞാനവും മതേതരത്വവും സമഭാവനയും യുക്തിബോധവും ആത്മാഭിമാനവുമുള്ള വിദ്യാർത്ഥി  സമൂഹത്തെ വളർത്തിയെടുക്കാനാണ് പരിഷ്കൃത സമൂഹം പരിശ്രമിക്കുന്നത്. വിദ്യാലയങ്ങൾ വർഗീയതയുടെ ഒളിത്താവളങ്ങൾ ആവരുത്. പൊതു ഖജനാവിലെ പണം കൈപ്പറ്റുന്നവർ മതതീവ്രവാദവും വർഗീയതയും പടർത്തുന്ന ചെയ്തികളിൽ ഏർപ്പെടുന്നതിനെ കേരളീയ സമൂഹം അനുവദിക്കുകയില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ‌്ഡോ.സി രാവുണ്ണിയും സെക്രട്ടറി ഡോ. എം എൻ വിനയകുമാറും പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
Top