15 November Thursday
അവകാശപത്രിക അംഗീകരിക്കണം

വിദ്യാർഥികൾ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന്നു മുന്നിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം അരുൺ ഉദ്ഘാടനം ചെയ്യുന്നു

 
തൃശൂർ
വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്ന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച വിദ്യാർഥികൾ കലക്ടറേറ്റ് മാർച്ച് നടത്തി. രാവിലെ പത്തിന് വിദ്യാർഥി കോർണറിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിനുപേർ അണിനിരന്നു. കലക്ടറേറ്റിനുമുന്നിൽ സംഘടിപ്പിച്ച മാർച്ച് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അധ്യക്ഷനായി. 
ജില്ലയിലെ 16 ഏരിയകളിൽനിന്നും കോളേജുകളിൽനിന്നും വിദ്യാർഥിനികൾ ഉൾപ്പെടെ അണിനിരത്തി സംഘടിപ്പിച്ച  പ്രകടനത്തിന് പാതയോരങ്ങളിൽനിന്നുള്ളവരുടെയും കലക്ടറേറ്റ് പരിസരത്തെ സമരക്കാരുടെയും വൻ പിന്തുണയാണ് ലഭിച്ചത്. കലക്ടറേറ്റിനുമുന്നിൽ ബാരിക്കേഡ‌്കെട്ടി പൊലീസ് പ്രകടനം തടഞ്ഞതോടെ, വിദ്യാർഥികൾ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. 
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ്, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സോന കെ കരീം, നിധിൻ പുല്ലൻ എന്നിവർ സംസാരിച്ചു. 36 ഇന ആവശ്യങ്ങൾ ഉയർത്തിയാണ് എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.
പ്രധാന വാർത്തകൾ
Top