14 December Friday

സ്വർണക്കവർച്ച: ഒരു പ്രതി കൂടി കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018
ചാലക്കുടി 
ദേശീയപാതയിൽ പോട്ട മേൽപ്പാലത്തിന് മുകളിൽ കാറിടിപ്പിച്ച് സ്വർണം കവർന്ന സംഘത്തിലെ നാലാം പ്രതി കോടതിയിൽ കീഴടങ്ങി. ആളൂർ സ്വദേശി വടക്കേ തലയ്ക്കൽ ഷാഹി(25)നാണ് ചാലക്കുടി ഒന്നാം ക്ലാസ‌്മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ‌് ചെയ്തു. ഈ കേസിലുൾപ്പെട്ട മൂന്നുപേർ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ  കീഴടങ്ങിയിരുന്നു.  ആളൂർ തിരുനെൽവേലിക്കാരൻ വാവ എന്ന ഷെഫീഖ്(30), തിരുത്തിപ്പറമ്പ് സ്വദേശികളായ തച്ചനാടൻ ജയൻ(32), കുന്നുകുമാരത്ത് പ്രസാദ്(37) എന്നിവരാണ് ചാലക്കുടി ഒന്നാം ക്ലാ്സ‌്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ കീഴടങ്ങിയത്.  
സെപ്തംബർ 15നാണ് പോട്ട മേൽപ്പാലത്തിന് മുകളിൽ വച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന സ്വർണം കവർന്നത്. വിദേശത്തുനിന്നും കൊണ്ടുവന്ന 560 ഗ്രാം സ്വർണം ചാലക്കുടി പോട്ട ഫ്ലൈ ഓവറിനു സമീപം വച്ച്  രണ്ടു കാറുകളിലായെത്തിയ സംഘമാണ് കവർന്നത്. സ്വർണം കൊണ്ടുപോവുകയായിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് യാത്ര തടസ്സപ്പെടുത്തുകയും കാറിലുണ്ടായിരുന്ന ഒരാളേയും കാറുമായി കടക്കുകയുമായിരുന്നു. തുടർന്ന് കൊടകരക്ക് സമീപത്ത്  യുവാവിനെയും കാറും ഉപേക്ഷിച്ച് സ്വർണവുമായി കവർച്ചാ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നു.
  കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top