15 November Thursday

ഹാർഡ് വെയർ ഷോപ്പ് കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റിന് സമീപത്തുണ്ടായ തീപിടിത്തം

ഒല്ലൂർ
ഒല്ലൂർ വ്യവസായ എസ്റ്റേറ്റിനു സമീപം ഹാർഡ് വെയർ ഷോപ്പ് കത്തിനശിച്ചു. രായപ്പൻ ഡേവീസിന്റെ ഉടമസ്ഥതയിലുള്ള ഹാർഡ് വെയർ ഡിസ്ട്രിബ്യൂട്ടേഴ്സ് ഷോപ്പാണ് പൂർണമായും കത്തിനശിച്ചത്. അകത്ത് ഉണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം. ഷോപ്പിന്റെ ഇടതുഭാഗത്ത് നിന്ന് പടർന്ന തീ ഉള്ളിലേക്കും സാധനങ്ങൾ സ്റ്റോക്ക് ചെയ്ത ഭാഗത്തേക്കും ഓഫീസിലേക്കും പടരുകയായിരുന്നു. ത്യശൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും കെടുത്താനായില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.
പ്രധാന വാർത്തകൾ
Top