19 September Wednesday

മദ്രസാ മുറ്റത്ത് പൂക്കളമുയർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

മുറ്റിച്ചൂർ സുബുലുൽ ഹുദാ മദ്രസയിലെ ദുരിദാശ്വാസ ക്യാമ്പിന്റെ മുറ്റത്തൊരുക്കിയ ഓണപൂക്കളം

അന്തിക്കാട് 
മുറ്റിച്ചൂർ മദ്രസയിലെ ദുരിതാശ്വാസ ഹാളിന്റെ മുറ്റത്ത് ഓണപ്പൂക്കളമിട്ടും മദ്രസാ ഹാളിൽ ഓണസദ്യയുണ്ടും ജാതിമതഭേദങ്ങളില്ലാതെ ദുരിതാശ്വാസ ക്യാമ്പിലെ 62 കുടുംബങ്ങളും ഓണമാഘോഷിച്ചു. മദ്രസമുറ്റത്തെ ഇത്തിരി വട്ടത്തിൽ   ഏകോദര സഹോദരങ്ങളെപ്പോലെ പല വർണത്തിലുള്ള പൂക്കൾ നുള്ളി കളം തീർത്തത് മാനവികതയുടെ മഹത്വത്തിന‌് സന്ദേശമൊരുക്കി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുഹമ്മദ് സഗീർ ഹാജി അധ്യക്ഷനായി. സെക്രട്ടറി അലി പുതുശേരി, കെ എ ബഷീർ, പി കെ ഹസൻ ഹാജി, മുഹമ്മദ് പി കെ, ഷിയാസ് പി യു, മുജീബ് എം ജെ, കെ എം കിഷോർകുമാർ, 
രാധിക മുകുന്ദൻ , ഗിരീഷ്  വിനയൻ, സജീവ്, ശിവദാസ്, ബഷീർ എന്നിവർ സംസാരിച്ചു. 
അന്തിക്കാട് പൊലീസ് എസ്എച്ച്ഒ പി കെ മനോജ്കുമാർ മുഖ്യാതിഥിയായി. ക്യാമ്പിൽനിന്നും ആളുകൾ വീട്ടിലേക്ക് പോകുമ്പോൾ കുടുംബം ഒന്നിന‌് ചുരുങ്ങിയത് ആയിരം രൂപ നൽകും. പുറമെ ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, പായ, തലയണ, ലുങ്കി, മാക്സി, ബക്കറ്റ് ഭക്ഷണ ധാന്യ കിറ്റ് എന്നിവയും മഹല്ല് കമ്മിറ്റിയുടെയും ജനകീയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നൽകും.
പ്രധാന വാർത്തകൾ
Top