25 September Tuesday

തമിഴ്നാട് സിവിൽ സപ്ലൈസ് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 

തൃശൂർ
ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളിൽ നൽകുന്നതിനായി തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. 700 ക്വിന്റൽ പുഴുക്കലരി, 69 എംടി പാൽപ്പൊടി, 40000 പായ്ക്കറ്റ് കുടിവെള്ളം, പാൽ പാക്കറ്റ് എന്നിവ ലഭ്യമാക്കി വിതരണം ചെയ്തു. ബ്രഡ് പാക്കറ്റുകൾ, റവ, റസ്ക്, നേന്ത്രപ്പഴം മുതലായാവ ശേഖരിച്ച് ക്യാമ്പിൽ എത്തിച്ചു. സപ്ലെകോ ഡിപ്പോകളിൽനിന്ന് 43 ലക്ഷം രൂപതുടെ അരി, പല വ്യജ്ഞനങ്ങൾ, മണ്ണെണ്ണ, ഡീസൽ, പെട്രോൾ മുതലായ സാധനങ്ങൾ ക്യാമ്പുകളിലേക്കും രക്ഷാപ്രവർത്തനത്തിനുള്ള വണ്ടികളിലേക്കും  എത്തിച്ചു. ചാലക്കുടി, മാള  മേഖലകളിലേക്ക് പ്രത്യേകം എത്തിച്ചു.  മാവേലി മെഡിക്കൽ സ്റ്റോറുകൾവഴി ക്യാമ്പുകളിലേക്ക്  മരുന്നുകളും എത്തിച്ചു.  1195 റേഷൻകടകളിൽ വെള്ളംകയറി പ്രവർത്തനരഹിതമായ 82 കടകൾ ഒഴിച്ച് ബാക്കി പ്രവർത്തിക്കുന്നുണ്ട്.  മാവേലി സ്റ്റോറുകളും തുറന്നു. ഇപോസ് മെഷീൻ പ്രവർത്തിക്കാത്ത മേഖലകളിൽ ബില്ലെഴുതി സാധനങ്ങൾ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top