14 November Wednesday
മലക്കപ്പാറയിൽ ഉരുൾപൊട്ടി

ആദിവാസി,തോട്ടം മേഖല ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന മലക്കപ്പാറ

 
ചാലക്കുടി
മലക്കപ്പാറയിൽ രണ്ടിടത്ത‌് ഉണ്ടായ ഉരുൾപൊട്ടലിൽ ആദിവാസി.തോട്ടം മേഖല ഒറ്റപ്പെട്ടു. മലക്കപ്പാറയിലേക്കുള്ള റോഡ‌് തകർന്നു. രണ്ട‌് ദുരിതാശ്വാസ ക്യാമ്പുകളിലായി തോട്ടം തൊഴിലാളികളും ആദിവാസികളും സുരക്ഷിതരാണ‌്. 
 ബി ഡി ദേവസി എംഎൽഎയുടെ നേതൃത്വത്തിൽ അവിടുത്തെ ക്യാമ്പുകളിൽ അരിയും ഭക്ഷ്യവസ‌്തുക്കളുമെത്തിക്കാൻ ശ്രമിക്കുന്നുണ്ട‌്. 
പ്രധാന വാർത്തകൾ
Top