21 November Wednesday
കുറാഞ്ചേരി ഉരുൾപൊട്ടൽ

അഞ്ചാം ദിവസവും വിലപ്പെട്ട വസ്തുക്കൾക്കായി തെരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

കുറാഞ്ചേരിയിൽ കൊല്ലംകുന്നേൽ മത്തായിയുടെ തകർന്ന വീടിന്റെ ഭാഗത്ത് തെരച്ചിൽ നടത്തുന്നു

വടക്കാഞ്ചേരി
ഉരുൾപൊട്ടൽ ദുരന്തത്തിൽ 19 പേരുടെ ജീവൻ കവർന്ന കുറാഞ്ചേരിയിൽ ദുരന്തത്തിന്റെ അഞ്ചാം ദിനത്തിലും തെരച്ചിൽ ഊർജിതം. മണ്ണിനടിയിൽപ്പെട്ടവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിനു പിന്നാലെയാണ് സ്വർണവും പണവും അടക്കമുള്ള വസ്തുവഹകൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. വീടുകൾ പാടെ തകർന്ന ഭാഗത്താണ് മണ്ണു മാന്തിയന്ത്രവും ഹിറ്റാച്ചിയും ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തുന്നത‌്.  വിലയേറിയ രേഖകളും സ്വർണാഭരണങ്ങളും പണവും പെട്ടികളിലും അലമാരകളിലുമായി വീട്ടുകാർ സൂക്ഷിച്ചിരുന്നു. ഇതൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.  ഇതെല്ലാം മണ്ണിനടിയിൽ  ഉണ്ടെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ മരിച്ച കൊല്ലംകുന്നേൽ മത്തായിയുടെ തകർന്ന വീടിരുന്ന ഭാഗത്താണ് ചൊവ്വാഴ്ച
രാവിലെമുതൽ തെരച്ചിലാരംഭിച്ചത്. ദുരന്തത്തിൽ മത്തായിക്കു പുറമെ ഭാര്യ  ബേബി , മകൾ സൗമ്യ, സൗമ്യയുടെ മക്കളായ മെറിൻ, മെൽന എന്നിവരും മരിച്ചിരുന്നു. സൗമ്യയുടെ ഭർത്താവിന്റെ വീട‌്  പീച്ചി കണ്ണാറയിലാണ്. അവിടെ കനത്ത മഴയും, വെള്ളക്കെട്ടുമായപ്പോൾ ഇവരുടെ വീടും വെള്ളത്തിലായി. വെള്ളപ്പൊക്കത്തിൽനിന്നു രക്ഷതേടിയാണ് കുറാഞ്ചേരിയിലെ വീട്ടിലെത്തിയത്. കുട്ടികളുടെ പാീപുസ്തകങ്ങളും ആഭരണങ്ങളും വിലയേറിയ മറ്റു രേഖകളും ദുരന്തത്തിൽ നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാം വീണ്ടെടുക്കാനാകുമോ എന്നാണ് അധികൃതർ പരിശോധിക്കുന്നത്. രണ്ട് ദിവസമായി ദുരന്തമുഖത്ത് മഴ പെയ്യാത്തത് തെരച്ചിൽ സുഗമമാക്കിയിട്ടുണ്ട്
പ്രധാന വാർത്തകൾ
Top