Top
18
Friday, August 2017
About UsE-Paper

വര്‍ണമയൂര ചാരുത

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
മാര്‍ഗം കളി ഒന്നാം സ്ഥാനം ലിറ്റില്‍ഫ്ളവര്‍ ഗുരുവായൂര്‍
കുന്നംകുളം > പൂത്തുലഞ്ഞ കണിക്കൊന്നപോലെ മനോഹരം. കോവിലന്റെയും പവിത്രന്റെയും സ്മരണകളിരമ്പുന്ന പാദസ്പര്‍ശമേറ്റ അരിയന്നൂര്‍ കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോളേജങ്കണത്തിന്  പിലീ വിടര്‍ത്തിയാടുന്ന മയിലിന്റെ ചാരുത ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന്റെ ഓരോ വേദിക്കുമുണ്ട്. ഗുല്‍മോഹര്‍, യവനിക, നാട്യം, നാദം, കേളി വേദികളില്‍ ഏഴഴകോടെ നാട്യക്കാര്‍, ഇശലിന്റെ താളത്തിന് ചുവടുവയ്ക്കുന്നവര്‍, പാടുന്നവര്‍. പരിചമുട്ടും പൂരക്കളിയും നാടോടിനൃത്തവും ഉത്സവ കലകളും നിറഞ്ഞാടുമ്പോഴും കലോത്സവം അവസാന നാളുകളിലെത്തുമ്പോള്‍ ആള്‍ത്തിരക്കിലമര്‍ന്ന കോളേജങ്കണം നെടുവീര്‍പ്പിടുന്നു. ജില്ലാ സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച് മാസങ്ങള്‍ തികയും മുമ്പേ വന്നെത്തിയ ഈ മേള പരാതിക്കിടയില്ലാത്ത വിധം തികവുറ്റതായി. ഒരൊറ്റ മനസ്സായി  കലോത്സവം പുതുപ്രതിരോധം തീര്‍ക്കുന്നു. 
കലോത്സവം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ  111 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റാണ്  ഒന്നാം സ്ഥാനത്ത്.109 പോയിന്റുമായി കേരളവര്‍മ കോളേജ് രണ്ടാം സ്ഥാനത്തും97 പോയിന്റോടെ  കൊടകര സഹൃദയ മൂന്നാം സ്ഥാനത്തുമാണ്.
 
 

Related News

കൂടുതൽ വാർത്തകൾ »