16 October Tuesday

കൊലപാതകം: പുലിപ്പാറക്കുന്ന‌് നടുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018
കൊടകര
പുലിപ്പാറക്കുന്നിൽ ബുധനാഴ്ച നടന്ന കൊലപാതകവും ആത്മഹത്യയും നാടിനെ നടുക്കി. കൊടകര പുലിപ്പാറക്കുന്ന് ചെമ്മണ്ട വീട്ടിൽ സുബ്രഹ്മണ്യൻ  (സുബ്രൻ 56) ആണ് ഭാര്യ ബേബി(48)യെ തലയ‌്ക്കടിച്ച‌് കൊന്നത്. 
ഭാര്യയുടെ കൊലപാതകവും  ആത്മഹത്യയും മുൻകൂട്ടി ആസൂത്രണം ചെയ്താണ്  നടപ്പാക്കിയത‌്.  കുടുംബവഴക്കിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി സുബ്രൻ വേറെയായിരുന്നു താമസം.  തൊഴിലുറപ്പ് തൊഴിലാളിയായ ബേബിയെ കൊന്ന ശേഷം  ആത്മഹത്യ ചെയ്യാൻ സുബ്രൻ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽനിന്നും പെട്രോൾ നേരത്തേ  വാങ്ങിയിരുന്നു.  ഭാര്യ ഉച്ച ഭക്ഷണത്തിന്  വരുന്ന സമയം നോക്കി സുബ്രൻ ബൈക്കിലെത്തി വീടിനു പുറകിലൂടെ അകത്തുകയറി.   ഇതിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബേബിയുടെ തലയുടെ പുറകിൽ അടിക്കുകയായിരുന്നു. തലയിൽ മൂന്ന് വട്ടം അടിയേറ്റ ബേബി ഉടൻ  മരിച്ചു. അടിയുടെ ആഘാതത്തിൽ ഇവരുടെ തലച്ചോർ പുറത്തുവന്നു.
രണ്ടുപേരും  രണ്ടാമത് വിവാഹിതരായതാണ്.  സുബ്രന് ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളും ഭാര്യയും  ഉണ്ട്.  അവർ വേറെയാണ് താമസം.  ബേബിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനും രണ്ടാം വിവാഹത്തിൽ ഒരു  മകനും ഉണ്ട്.  ഇവർ രണ്ടുപേരും സുബ്രന്റെയും ബേബിയുടെയും കൂടെയാണ്.  ഏറെ  നാളുകളായി സുബ്രനും ഭാര്യ ബേബിയും തമ്മിൽ സ്ഥിരം വഴക്കായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സുബ്രന്റെ ആത്മഹത്യാ ശ്രമവും  ആശുപത്രിയിൽ കൊണ്ടുപോകുന്ന വിവരവും അറിയിക്കാനാണ് നാട്ടുകാർ  വീട്ടിലെത്തിയത്. അപ്പോഴാണ് ബേബി അടിയേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top