21 November Wednesday

പി കൃഷ്ണപിള്ള ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തുന്നു

തൃശൂർ 
സിപിഐ എം ആഭിമുഖ്യത്തിൽ പി കൃഷ്ണപിള്ള ദിനം ആചരിച്ചു. ജില്ലാകമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തി. തുടർന്നു ചേർന്ന അനുസ്മരണയോഗത്തിൽ സെക്രട്ടറി എം എം വർഗീസ് സംസാരിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ പാർടി ഓഫീസുകളിലും പതാക ഉയർത്തി കൃഷ്ണപിള്ള ദിനം ആചരിച്ചു. തൃശൂർ ദേശാഭിമാനിയിൽ ലോക്കൽ സെക്രട്ടറി ടോം പനക്കൽ പതാക ഉയർത്തി.  
ജില്ലാസെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പള്ളി ഓട്ടുപാറയിൽ  പതാക ഉയർത്തി.
സിപിഐ എം ആഭിമുഖ്യത്തിൽ  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിധത്തിലായിരുന്നു ഇക്കുറി കൃഷ്ണപിള്ള ദിനാചരണം.  പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞ ദിവസം പാർടി  ആരംഭിച്ച ഫണ്ട് പിരിവ് ഞായറാഴ്ചയും ജില്ലയിൽ  വിവിധ കേന്ദ്രങ്ങളിൽ നടന്നു.  
ജില്ലാസെക്രട്ടറിയറ്റംഗം എ എസ്‌ കുട്ടി അവണൂരിലും പുഴക്കൽ പേരാമംഗലത്ത്‌ ഏരിയാസെക്രട്ടറി പി കെ പുഷ്‌പാകരനും  നേതൃത്വം നൽകി.
തിങ്കളാഴ്ചയും ഇതു തുടരും. തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ  ഫണ്ട് ശേഖരണത്തിന് ജില്ലാ സെക്രട്ടറി എം എം വർഗീസ് നേതൃത്വം നൽകും. 
പ്രധാന വാർത്തകൾ
Top