23 September Sunday

വീടുകൾ വൃത്തിയാക്കി ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018
തൃശൂർ
ദുരിത മഴയിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. തൃശൂർ നഗരത്തിലെ ചേറൂർ, കുറ്റുമുക്ക് മേഖലയിലെ വെള്ളം കയറിയ വീടുകളാണ് ഡിവൈഎഫ‌്ഐ പ്രവർത്തകർ ശുദ്ധീകരിച്ചത്. ശനിയും ഞായറുമായി നൂറിലേറെ വീടുകൾ വൃത്തിയാക്കി. വീടിന്റെ ഉൾഭാഗവും മുറ്റവും വൃത്തിയാക്കി.നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ആയിരത്തോളം വീടുകൾ കനത്ത മഴയിൽ വെള്ളം കയറിയിരുന്നു. ഇവിടുത്തെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. മഴ കുറഞ്ഞതോടെ കുറേവീടുകളിലെ  വെള്ളം ഒഴിഞ്ഞു തുടങ്ങി. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ കാണുന്നത‌് ചെളിയും മണ്ണും നിറഞ്ഞ് വാസയോഗ്യമല്ലാതായ തരത്തിലാണ‌് . ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വി സി രാജീവ്, പ്രസിഡന്റ് അരവിന്ദ് പള്ളിയിൽ, കൗൺസിലർ പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ യുവജന സ്ക്വാഡാണ് വീടുകൾ വൃത്തിയാക്കിയത്. 
വിയ്യൂർ മേഖലയിലെ വെള്ളം കയറിയ വീടുകളിൽ രാമവർമപുരം പൊലീസ് അക്കാദമിയിലെ വനിതാ പൊലീസ് ട്രെയിനികൾ വൃത്തിയാക്കാൻ സഹായിച്ചു.
പ്രധാന വാർത്തകൾ
Top