18 September Tuesday

തകർന്ന റോഡ് പുനർനിർമിക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018
തൃശൂർ
കരുവന്നൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന്  തകർന്ന റോഡ് അടിയന്തരമായി പുനർ നിർമിക്കാൻ ഇറിഗേഷൻ വകുപ്പിന് ജില്ലാ അധികൃതർ നിർദേശം നൽകി. ചാലക്കുടിയിൽ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തകരാറിലായ വൈദ്യുതി, ടെലിഫോൺ സംവിധാനം പുനക്രമീകരിക്കുന്ന പ്രവർത്തനം ആരംഭിച്ചു. 
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പൊലീസ്, ഫയർഫോഴ്സ്, റസ്ക്യൂ, എൻഡിആർഎഫ് വാഹനങ്ങൾക്ക് ഡീസൽ നൽകി. എല്ലാ ക്യാമ്പും പ്രത്യേക മെഡിക്കൽ സംഘം സന്ദർശിച്ചു. പൈപ്പ് തകരാറിലായതിനെത്തുടർന്ന് കുടിവെള്ള വിതരണം മുടങ്ങിയ ജില്ലാ ആശുപത്രിയിലേക്ക് കുടിവെള്ളം കലക്ടറേറ്റിൽ നിന്ന‌് നൽകാനായി. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സഹായം  കലക്ടർ ടി വി അനുപമ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top