Top
24
Saturday, June 2017
About UsE-Paper

മത്സ്യത്തൊഴിലാളി യൂണിയന്‍ പോസ്റ്റോഫീസ്് മാര്‍ച്ച് നടത്തി

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 

നാട്ടിക > മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ കേന്ദ്രവിഹിതം ഉടന്‍ അനുവദിക്കുക,‘ഭവന പദ്ധതിയിലേക്കുള്ള കേന്ദ്രവിഹിതവും റേഷന്‍ വിഹിതവും വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിക പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്‍ കറപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഐ കെ വിഷ്ണുദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം എ വിജയന്‍, പി എ രാമദാസ്, ഷീല രാജ്കമല്‍, കെ എം അലി, എം കെ മുഹമ്മദ്—എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്ത് തീരദേശവുമായി ബന്ധപ്പെട്ട പത്ത് ജില്ലാ കേന്ദ്രങ്ങളിലാണ് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.