11 December Tuesday
ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരണം

കൈരളീ വിലാസം കാപ്പി ക്ലബ്ബുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

പൂമല സ്കൂളിലെ വിദ്യാർഥികൾ ആരംഭിച്ച കൈരളീ വിലാസം ഹോട്ടൽ ആൻഡ്‌ കാപ്പി ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദുബെന്നി നിർവഹിക്കുന്നു

വടക്കാഞ്ചേരി 
ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിയ്ക്കാൻ ഹോട്ടൽ നടത്തി വിദ്യാർഥികൾ.  പൂമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കൈരളീ വിലാസം ഹോട്ടൽ ആൻഡ‌്  കാപ്പി ക്ലബ്ബുമായി രംഗത്തെത്തിയിട്ടുള്ളത്. എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഹോട്ടൽ, ക്ലാസ് തടസ്സപ്പെടാത്ത വിധത്തിലാണ് നടത്തുക. രാവിലെ6.30 മുതൽ 8 .30 വരെയും, വൈകിട്ട്4.30 മുതൽ ഏഴുവരേയുമാണ് പ്രവർത്തനം രാവിലെ ചപ്പാത്തി, ഇഡലി, ചായ എന്നിവയും, ഉച്ചതിരിഞ്ഞ് ചായയും ചെറുകടികളുമാണ് വില്ലന. വിദ്യാർഥികളുടെ മാതാ പിതാക്കൾ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണ പദാർഥങ്ങളാണ് വിൽപ്പനയ്ക്കെത്തിയ്ക്കുന്നത്. ചായ എട്ടുരൂപ, പരിപ്പുവട , ഉഴുന്ന് വട , സമൂസ,  സുഖിയൻ എന്നിവ ഏഴു രൂപയ്ക്കും പഴംപൊരി പത്തു രൂപയ്ക്കുമാണ് വില്ലന നടത്തുന്നത്.  വിദ്യാർഥികൾ തന്നെയാണ് സപ്ലൈയർ മാർ. ലാഭം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനാണ് തീരുമാനം. സ്കൂളിന് മുന്നിലെ സ്വകാര്യ വ്യക്തി വാടകയില്ലാതെ നൽകിയ മുറിയിലാണ് ഹോട്ടൽ പ്രവർത്തിയ്ക്കുക. ഹോട്ടലിന്റെ ഉദ്ഘാടനം മുളങ്കുന്നത്ത് കാവ് പഞ്ചായത്ത് പ്രസിഡന്റ‌് ബിന്ദു ബെന്നി നിർവഹിച്ചു. മാനേജർ എ ആർ ചന്ദ്രൻ അധ്യക്ഷനായി. എൻ എസ് .എസ‌്  പെർഫോമൻസ് അസസ്മെന്റ് കമ്മിറ്റി അംഗം പി വി വേണുഗോപാലൻ, പ്രിൻസിപ്പൽ ലീന, പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാൻസി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top